
തുർക്കിയുടെ യുദ്ധക്കപ്പൽ കറാച്ചി തീരത്തെത്തി. തുർക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്ഥാൻ തീരത്തെത്തിയത്. പഹൽഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാകിസ്ഥാൻ സംഘർഷ സാധ്യത നിലനിൽക്കെയാണ് പാകിസ്ഥാന്റെ സഖ്യകക്ഷിയായ തുർക്കിയുടെ യുദ്ധക്കപ്പൽ കറാച്ചിയിലെത്തിയിരിക്കുന്നത്.
തുർക്കിയും പാകിസ്താനും തമ്മിലുള്ള സമുദ്രവ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പലെത്തിയതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, മേഖലയിലെ സംഘർഷ സാഹചര്യത്തിൽ മറ്റൊരു രാജ്യത്തിന്റെ നാവികസേനയുടെ കപ്പല പാകിസ്ഥാനെത്തിയത് ഗൗരവമുള്ള വിഷയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഖി തുറമുഖത്ത് തുർക്കി നാവികസേനയുടെ കപ്പൽ വന്നുചേർന്നതായി പാകിസ്താൻ നാവികസേന സ്ഥിരീകരിച്ചു. പാകിസ്താൻ നാവികസേനയിലെ ഉദ്യോഗസ്ഥനാണ് തുർക്കി കപ്പലിനെ തുറമുഖത്ത് സ്വീകരിച്ചത്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറൽ പബ്ലിക് റിലേഷൻസാണ് മാധ്യമങ്ങളെ അറിയിച്ചത്.











